WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Honouring Outstanding achievements of our proud alumni



Event Details Images

കാതോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർഥികളെ Anto Antony M P ആദരിച്ചു.

കാതോലിക്കേറ്റ് കോളേജിലെ ഫിസിക്സ് വിഭാഗം പൂർവ്വ
വിദ്യാർഥികളും  ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ച  കോഴഞ്ചേരി സ്വദേശി ഡീക്കൻ ക്രിസ്ടി വലിയവീട്ടിൽനെയും ആനന്ദപ്പള്ളി സ്വദേശി സോനാ മെറിൻ ബാബുവിനെയും  Anto Antony    എംപി കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന  15 പേരുടെ ചിത്രങ്ങൾ മണൽ ഉപയോഗിച്ച് വരച്ചു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ വൈദീക വിദ്യാർഥി ആണ് ഡീക്കൻ ക്രിസ്ടി. തീപ്പട്ടിക്കുള്ളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന  15 പേരുടെ ചിത്രങ്ങൾ   വരച്ചു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ വിദ്യാർത്ഥിനി ആണ് സോനാ. രണ്ടു പേരും കാതോലിക്കേറ്റ് കോളേജിലെ പൂർവ വിദ്യാർഥികളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ  ചടങ്ങിൽ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ , ഫിസിക്സ് വിഭാഗം മേധാവി ഡോ. സൂസൻ സാമുവേൽ , ഡോ. ജോർജ് തോമസ് , ജിനി കെ ജോസ്, റോയ് തോമസ് എന്നിവർ പങ്കെടുത്തു.