WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

സപ്തതി ആഘോഷങ്ങളുടെ ഉത്‌ഘാടനം



Event Details Images

  കലാലയങ്ങൾ സാമൂഹ്യ പ്രതിബദ്ധതയുടെ പാഠം പഠിപ്പിക്കണം: പരിശുദ്ധ കാതോലിക്കാബാവ 

കലാലയങ്ങൾ വർത്തമാനകാലത്ത് സാമൂഹിക പ്രതിബദ്ധതയുടെ പാഠം പഠിപ്പിക്കണമെന്ന് പരിശുദ്ധ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യുസ് തൃ തിയൻ ബാവ അഭിപ്രായപ്പെട്ടു. കലാലയത്തിൽ നിന്ന് പഠിച്ചിരുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ കലിഷിതമായ കലാപാലയത്തിലേക്കാണ് കടന്ന് ചെല്ലുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കോളേജ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ ഡോ. സക്കറിയസ് മാർ അപ്രേം അധ്യക്ഷനായിരുന്നു. കത്തോലിക്കേറ്റ് കോളേജ്  സപ്തതി  വർഷത്തിൽ നിർമ്മീച്ചു നൽകുന്ന മൂന്നു ഭവന പദ്ധതികളുടെയും 70 വിദ്യാർഥികൾക്ക് ഏർപ്പെടുത്തുന്ന സാമ്പത്തിക സഹായ പദ്ധതിയുടെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. കോളേജിന്റെ സ്ഥാപനത്തിന് പിന്നിൽ പ്രവർത്തിച്ച പുത്തൻകാവിൽ ഗീവർഗീസ് മാർ പി ലെക്സിനോസ് അനുസ്മരണ പ്രഭാഷണം തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ  കുര്യാക്കോസ് മാർ ക്ലിമിസ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ, എം ഒ സി സെക്രട്ടറി ഡോ. എം ഇ കുറിയാക്കോസ്, കോളേജ് ബസാർ ഡോ. സുനിൽ ജേക്കബ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി വെരി. റവ. ജോൺസൺ കല്ലിട്ടതിൽ
 കോർഎപ്പിസ്കോപ്പ, കെ വി ജേക്കബ്, സലീം പി. ചാക്കോ, ഡോ. റെനി പി. വർഗീസ്, ഡോ. ജെനി മേരി മാത്യു, ഫാദർ. ഡോ. തോംസൺ റോബി, ഡോ.അനു പി. ടി,  റിജോ  ജോൺ എന്നിവർ പ്രസംഗിച്ചു.